പാറശാല: ഗ്രാമീണ മേഖകളിലും കൊവിഡ് അനുദിനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പ്രതിരോധത്തിനായി വിവിധ പദ്ധതികൾ സ്വീകരിച്ച് പാറശാല ബ്ലോക്ക് പഞ്ചായത്ത്. കൊവിഡ് രോഗികളുടെ ചികിത്സക്കായി പാറശാല താലൂക്ക് ആശുപത്രിയിൽ ഓക്സിജൻ ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെ 24 കിടക്കകളുള്ള പ്രത്യേക വാർഡ് ഒരുക്കി പ്രവർത്തനം തുടരുകയാണ്. രോഗികളുടെ എണ്ണത്തിലെ വർദ്ധന കാരണം 28 പേർക്ക് കൂടി ചികിത്സ ഉറപ്പാക്കുന്ന രണ്ടാമത്തെ കൊവിഡ് കെയർ സെന്റർ ഇന്നലെ പ്രവർത്തനമാരംഭിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള പാറശാല, കുളത്തൂർ, പൂവാർ, തിരുപുറം, കാരോട്, ചെങ്കൽ എന്നീ പഞ്ചായത്തുകളിലെ കൊവിഡ് രോഗികൾക്ക് 24 മണിക്കൂറും മരുന്നുകൾ എത്തിക്കുന്നത് ഉൾപ്പെടെയുള്ള സേവനങ്ങൾക്കായി ഓരോ പഞ്ചായത്തിലും 10 പേരെ വീതം കൊവിഡ് ബ്രിഗേഡിയർമാരായി നിയോഗിച്ചു. ആറ് പഞ്ചാത്തുകളിലെയും കൊവിഡ് ബാധിതരെ സഹായിക്കുന്നതിനായിബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൊവിഡ് കൺട്രോൾ റൂം പ്രവർത്തന സജ്ജമാക്കി. കൊവിഡ് ബാധിതർക്കുള്ള സഹായങ്ങൾക്കായി ബ്ലോക്ക് പഞ്ചായത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൊവിഡ് കൺട്രോൾ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. ഫോൺ:0471 2201056.