നെടുമങ്ങാട്: നെടുമങ്ങാട് നഗരസഭ പരിധിയിൽ നിലവിലുള്ള സി.എഫ്.എൽ.ടി.സി,സി.എസ്.എൽ.ടി.സി എന്നിവിടങ്ങളിൽ കൂടുതൽ കിടക്കകൾ സജ്ജമാക്കാനും വട്ടപ്പാറ എസ്.യു.ടിയിൽ ഡൊമിലിസറി കെയർ സെന്റർ ആരംഭിക്കാനും തീരുമാനിച്ചു.നിയുക്ത എം.എൽ.എ ജി.ആർ അനിലിന്റെയും നഗരസഭാദ്ധ്യക്ഷ സി.എസ് ശ്രീജയുടെയും സാന്നിദ്ധ്യത്തിൽ ചെയർപേഴ്സന്റെ ചേംബറിൽ ചേർന്ന കൊവിഡ് പ്രതിരോധ അവലോകന യോഗത്തിലാണ് പുതിയ തീരുമാനങ്ങൾ.നഗരസഭയിലെ 39 വാർഡുകളിലേയ്ക്കുമുള്ള പൾസ് ഓക്സിമീറ്ററുകൾ ജി.ആർ.അനിൽ വാർഡു കൗൺസിലർമാർക്ക് കൈമാറി.വൈസ് ചെയർമാൻ എസ്.രവീന്ദ്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ പി.ഹരികേശൻ നായർ,എസ്.അജിതകുമാരി, ബി.സതീശൻ, സിന്ധു, വസന്തകുമാരി, നഗരസഭാ സെക്രട്ടറി ഷെറി, കൗൺസിലർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.