തിരുവനന്തപുരം: നഗരത്തിൽ വെള്ളക്കെട്ടുണ്ടാകുന്ന മേഖലകളിൽ ഓടകളും കനാലുകളും ജലാശയങ്ങളും മൂന്ന് ദിവസത്തിനകം വൃത്തിയാക്കാനുള്ള നിർദ്ദേശം ബന്ധപ്പെട്ട വകുപ്പുകൾക്ക് നൽകിയെന്ന് കളക്ടർ ഡോ. നവ്ജ്യോത് ഖോസ പറഞ്ഞു. പൊതുജനങ്ങൾക്കുള്ള പരാതികൾ പരിഹരിക്കുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറക്കണമെന്നും നിർദ്ദേശമുണ്ട്.