vat

വാമനപുരം: വാമനപുരം എക്സൈസ് ഇൻസ്‌പെക്ടർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ റെയ്ഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി.ഡി. പ്രസാദിന്റെ നേതൃത്വത്തിൽ വേങ്കൊല്ല ശാസ്താംനട നേർച്ചപ്പാറ ഭാഗത്തെ വനഭൂമിയിൽ നടത്തിയ പരിശോധനയിൽ 515 ലിറ്റർ കോട, 5 ലിറ്റർ ചാരായം, വാറ്റുപകരണങ്ങൾ എന്നിവ പിടികൂടി. ആനയുൾപ്പടെയുള്ള വന്യമൃഗങ്ങളുള്ള ഉൾവനത്തിലാണ് ചാരായവാറ്റ് നടത്തിയത്. എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് വനത്തിലുള്ളിലൂടെ വാറ്റിലേർപ്പെട്ടിരുന്നയാൾ ഓടി രക്ഷപ്പെട്ടു. സിവിൽ എക്സൈസ് ഓഫീസർമാരായ സ്നേഹേഷ്, അനീഷ്, ഹരികൃഷ്ണൻ, വിഷ്ണു എന്നിവർ പരിശോധനയിൽ പങ്കെടുത്തു.