വിതുര: നക്‌സൽ വർഗീസ് വധക്കേസിലെ ദൃക്സാക്ഷിയും കോൺസ്റ്റബിളുമായിരുന്ന തൊളിക്കോട് സ്വദേശി മുഹമ്മദ് ഹനീഫ (82) നിര്യാതനായി. നക്‌സൽ നേതാവായിരുന്ന വർഗീസിനെ ഡിവൈ.എസ്.പി ലക്ഷ്മണയുടെ നിർദ്ദേശ പ്രകാരം വെടിവച്ചു കൊന്നതാണെന്ന് സി.ബി.ഐക്ക് മുന്നിൽ ഹനീഫ മൊഴിനൽകിയത് ഏറെ വിവാദമായിരുന്നു. കബറടക്കം ചെറിയ പെരുന്നാൾ ദിനത്തിൽ തൊളിക്കോട് ടൗൺ ജുമാമസ്ജിദ് കബർസ്ഥാനിൽ നടന്നു. ഭാര്യ: ആത്തുക്കാബീവി. മക്കൾ: ഷുഹുറുദ്ദീൻ, താഹിറാബീവി, നസീറാബീവി, മുഹമ്മദ്. മരുമക്കൾ: റജീല, ഷാഫി, ബഷീർ, റജീന.