photo

ചിറയിൻകീഴ്: ദേശാഭിമാനി ചിറയിൻകീഴ് ലേഖകൻ വക്കം പുത്തൻനട പണ്ടാരതോപ്പ് വീട്ടിൽ ഷിബു (46) കൊവിഡ് ബാധിച്ചു മരിച്ചു. ഇന്നലെ പുലർച്ചെ 12.30ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം.ചിറയിൻകീഴ് പ്രസ് ക്ലബ് അംഗമാണ്. ബാലസംഘം ഭാരവാഹി, ഡി.വൈ.എഫ്.ഐ ചിറയിൻകീഴ് മേഖല ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

കയർ തൊഴിലാളി ക്ഷേമ നിധി ബോർഡിലെ താത്കാലിക ജീവനക്കാരനാണ്. ഭാര്യ: സുനിത (ബിവറേജസ് കോർപറേഷൻ ആറ്റിങ്ങൽ). മക്കൾ: ഇന്ദ്രജിത്ത്,​ ബ്രഹ്മജിത്ത്. സംസ്കാരം ശാന്തികവാടത്തിൽ നടന്നു. ഷിബുവിന്റെ നിര്യാണത്തിൽ എം.എൽ.എമാരായ വി. ശശി, അഡ്വ. വി. ജോയി, മുൻ എം.എൽ.എമാരായ ആനത്തലവട്ടം ആനന്ദൻ, അഡ്വ. ബി. സത്യൻ, ജില്ലാ പഞ്ചായത്ത് അംഗം ആർ. സുഭാഷ്, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മുരളി, ചിറയിൻകീഴ് പ്രസ് ക്ലബ് തുടങ്ങിയവർ അനുശോചിച്ചു.