start-up

തിരുവനന്തപുരം: കേരള സ്‌റ്റാർട്ടപ്പ് മിഷന്റെ (കെ.എസ്.യു.എം) സഹകരണത്തോടെ ഹിറ്റാചി ഇന്ത്യ നടത്തിയ ഇന്നൊവേഷൻ ചലഞ്ച് ആപ്പത്തോണിൽ കൊച്ചി ആസ്ഥാനമായുള്ള ഡോർവേഡ് ടെക്‌നോളജീസും അഗ്രിമ ഇൻഫോടെക്കും ജേതാക്കളായി.

ഗ്രാമീണ കടകളുമായി വിതരണക്കാരെ ബന്ധിപ്പിക്കുന്ന ഡോർവേഡ് ടെക്‌നോളജീസ് 20 ലക്ഷം രൂപയുടെ ഒന്നാംസമ്മാനം സ്വന്തമാക്കി. ചരക്കുപട്ടിക നിയന്ത്രിക്കാൻ ലളിതമായ പരിഹാരം മുന്നോട്ടുവച്ച അഗ്രിമ ഇൻഫോടെക്ക് ആണ് രണ്ടാമത്. 10 ലക്ഷം രൂപയാണ് രണ്ടാംസമ്മാനം. ഇന്നൊവേഷൻ ചലഞ്ചിലേക്ക് രാജ്യത്തെ 125 സ്റ്റാർട്ടപ്പുകളാണ് അപേക്ഷിച്ചത്.