
ബാലരാമപുരം: കനത്ത മഴയിൽ ബാലരാമപുരം കൊടിനട ശ്രീമൂകാംബിക കോംപ്ലക്സിലെ ഖാദിഗ്രാമ സൗഭാഗ്യയിൽ വെള്ളം കയറിയതോടെ ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായി വിലയിരുത്തൽ. സാരികൾ, ഷർട്ടുകൾ, മറ്റ് തുണിത്തരങ്ങളെല്ലാം വെള്ളത്തിൽ മുങ്ങി. രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. ഖാദി ബോർഡ് സെക്രട്ടറിയുൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് നഷ്ടം വിലയിരുത്തും.