pic1

നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ കനത്ത മഴ. വ്യാഴാഴ്ച ഉച്ചയ്ക്ക് തുടങ്ങിയ മള ഇന്നലെ രാത്രി വരെയും തുടർന്നു. ഇരണിയലിലും പരിസരത്തുമാണ് കൂടുതൽ മഴ പെയ്തത്. മണിക്കൂറുകൾ നീണ്ട മഴകാരണം റോഡുകളിലും ജനവാസകേന്ദ്രങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ജില്ലയൊട്ടാകെ വ്യാപകമായി കൃഷിനാശവും ഉണ്ടായിട്ടുണ്ട്. തിക്കുറിശ്ശി, കുഴിത്തുറ, ചിതറാൽ എന്നീ സ്ഥലങ്ങളിൽ വാഴ, നെൽ, പയർ കൃഷി ചെയുന്ന 5000 ഏക്കർ സ്ഥലങ്ങകിൽ വെള്ളം കയറിയതിനാൽ വ്യാപക കൃഷി നാശമുണ്ടായി. കൂടാതെ ഡാമുകളിലെ ജലനിരപ്പും ഉയർന്നു. കുഴിത്തുറ, ചിതറാൽ, തിക്കുരിശ്ശി, വൈക്കലൂർ എന്നീ സ്ഥലങ്ങളിൽ ആറിന്റെ തീരത്ത് താമസിക്കുന്ന ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആറിൽ ആരും ഇറങ്ങരുതെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.