ldf

തിരുവനന്തപുരം: ഒരംഗം വീതമുള്ള അഞ്ച് ഘടകകക്ഷികളിലെ രണ്ടുപേരെ രണ്ടാം പിണറായി മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ സി.പി.എം- സി.പി.ഐ ഉഭയകക്ഷി ചർച്ചയിൽ ധാരണയായി. കേരള കോൺഗ്രസ്-ബി പ്രതിനിധി കെ.ബി. ഗണേശ് കുമാർ, ജനാധിപത്യ കേരള കോൺഗ്രസ് പ്രതിനിധി ആന്റണി രാജു എന്നിവർക്കാണ് മുൻഗണന. അങ്ങനെയെങ്കിൽ ഐ.എൻ.എൽ പ്രതിനിധി അഹമ്മദ് ദേവർകോവിലിന് ചീഫ് വിപ്പ് സ്ഥാനം ലഭിച്ചേക്കും.

രണ്ടു മന്ത്രിസ്ഥാനങ്ങൾ രണ്ടര വർഷംവീതം നാല് കക്ഷികൾ പങ്കുവയ്ക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. നാളെ ഉച്ചയ്ക്ക് മുമ്പായി അഞ്ച് ചെറു ഘടകകക്ഷികളുമായും കോവൂർ കുഞ്ഞുമോനുമായും സി.പി.എം നേതൃത്വം ഇക്കാര്യം ചർച്ച ചെയ്യും. അതിലെ ധാരണപ്രകാരമാവും വീതംവയ്പ്. ഐ.എൻ.എൽ, ജനാധിപത്യ കേരള കോൺഗ്രസ്, കേരള കോൺഗ്രസ്-ബി, കോൺഗ്രസ്-എസ് കക്ഷികളാണ് മന്ത്രിസ്ഥാനങ്ങൾ പങ്കിടേണ്ടിവരുന്നത്. എൽ.ജെ.ഡിക്ക് സാദ്ധ്യതയില്ല. ചീഫ് വിപ്പ് പദവി കേരള കോൺഗ്രസ്-എമ്മിനോ എൽ.ജെ.ഡിക്കോ നൽകിയേക്കാം.

പന്ത്രണ്ട് മന്ത്രിമാർ സി.പി.എമ്മിനുണ്ടാകും. സി.പി.ഐക്ക് നാലും. പതിവുപോലെ സി.പി.എമ്മിനാണ് സ്പീക്കർ. ഡെപ്യൂട്ടി സ്പീക്കർ സി.പി.ഐക്കും. ചില വകുപ്പുകൾ ഇരു പാർട്ടികളും വിട്ടുകൊടുക്കേണ്ടിവരും. മൃഗസംരക്ഷണം, ക്ഷീരവികസനം, ഭവനനിർമ്മാണം എന്നിവയിലേതെങ്കിലും സി.പി.ഐ വിട്ടുനൽകും. മൃഗസംരക്ഷണവും ക്ഷീരവികസനവും നൽകാനാണ് കൂടുതൽ സാദ്ധ്യത.

രണ്ട് മന്ത്രിസ്ഥാനം ചോദിച്ചെങ്കിലും ഒന്നു കിട്ടിയ കേരള കോൺഗ്രസ്-എമ്മിന് ഒരു പ്രധാന വകുപ്പ് നൽകേണ്ടിവരും.പൊതുമരാമത്ത്, വൈദ്യുതി എന്നിവയിലൊന്നാകും കൈമാറുക. തുറമുഖം, ഫിഷറീസ് തുടങ്ങിയ വകുപ്പുകൾ മറ്റേതെങ്കിലും ഘടകകക്ഷികൾക്ക് നൽകിയേക്കും. മറ്റൊരു വകുപ്പ് കൂടി സി.പി.എം വിട്ടുകൊടുക്കും. 17ന് ഇടതുമുന്നണി യോഗം ചേരുന്നതിനാൽ 16ന് തന്നെ മന്ത്രിസഭാ പ്രാതിനിദ്ധ്യം സംബന്ധിച്ച് ധാരണയിലെത്തും. 18ന് സി.പി.എമ്മും സി.പി.ഐയും നേതൃയോഗം ചേർന്ന് മന്ത്രിമാരെ തീരുമാനിക്കും. പരമാവധി പുതുമുഖങ്ങൾക്കായിരിക്കും അവസരം.

 സ​ത്യ​പ്ര​തി​ജ്ഞ: പ്ര​ത്യേക ഉ​ത്ത​ര​വി​റ​ക്കും

ത​ല​സ്ഥാ​ന​ത്ത് ​ട്രി​പ്പി​ൾ​ ​ലോ​ക്ക് ​ഡൗ​ൺ​ ​പ്ര​ഖ്യാ​പി​ച്ച​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​പു​തി​യ​ ​മ​ന്ത്രി​സ​ഭ​യു​ടെ​ ​സ​ത്യ​പ്ര​തി​ജ്ഞ​ 20​ന് ​ന​ട​ത്താ​ൻ​ ​പ്ര​ത്യേ​ക​ ​ഉ​ത്ത​ര​വി​റ​ക്കു​മെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​അ​തി​നാ​യി​ ​ക​ടു​ത്ത​ ​നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​ ​സം​വി​ധാ​ന​മൊ​രു​ക്കും. കൊ​വി​ഡ് ​ക​ടു​ത്ത​പ്പോ​ൾ​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​കാ​സ​ർ​കോ​ട്ട് ​ട്രി​പ്പി​ൾ​ ​ലോ​ക്ക് ​ഡൗ​ൺ​ ​ന​ട​പ്പാ​ക്കി​യി​രു​ന്നു.​ ​അ​തു​പോ​ലെ​യാ​ണ് ​ത​ല​സ്ഥാ​ന​ത്ത് 17​ ​മു​ത​ൽ​ ​ട്രി​പ്പി​ൾ​ ​ലോ​ക്ക് ​ഡൗ​ൺ​ ​ന​ട​പ്പാ​ക്കു​ക.​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​കൂ​ടു​ത​ൽ​ ​ക​ടു​പ്പി​ക്കും.
കൊ​വി​ഡ് ​വ്യാ​പ​നം​ ​കൂ​ടു​ന്നെ​ങ്കി​ലും​ ​സം​സ്ഥാ​ന​ത്ത് ​ഒാ​ക്സി​ജ​ൻ​ ​ക്ഷാ​മ​മി​ല്ലെ​ന്ന് ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​കൂ​ടു​ത​ൽ​ ​ഒാ​ക്സി​ജ​ൻ​ ​ല​ഭ്യ​മാ​ക്കാ​ൻ​ ​കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ട് ​അ​ഭ്യ​ർ​ത്ഥി​ച്ചി​ട്ടു​ണ്ട്.​ ​ഉ​റ​പ്പ് ​ല​ഭി​ച്ച​ ​പോ​ലെ​ ​അ​തെ​ല്ലാം​ ​കി​ട്ടി​യാ​ൽ​ ​സം​സ്ഥാ​ന​ത്ത് ​ഒാ​ക്സി​ജ​ൻ​ ​പ്ര​ശ്ന​മു​ണ്ടാ​കി​ല്ല.​ ​മ​ഴ​ക്കെ​ടു​തി​യും​ ​പ്ര​കൃ​തി​ക്ഷോ​ഭ​വും​ ​ക​ട​ലാ​ക്ര​മ​ണ​വും​ ​ഉ​ണ്ടാ​കു​ന്ന​തി​നാ​ൽ​ ​ദു​ര​ന്ത​നി​വാ​ര​ണ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​സ്ഥി​രം​ ​പു​ന​ര​ധി​വാ​സ​ ​സം​വി​ധാ​ന​മു​ണ്ടാ​ക്കു​ന്ന​ത് ​സ​ർ​ക്കാ​ർ​ ​പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.
മാ​ദ്ധ്യ​മ​ങ്ങ​ളി​ലും​ ​ചാ​ന​ലു​ക​ളി​ലും​ ​നി​ഗൂ​ഢ​മാ​യി​ ​സി.​പി.​എം.​ ​സെ​ല്ലു​ക​ൾ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ​മൂ​ല​മാ​ണ് ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ഇ​ട​തു​മു​ന്ന​ണി​ ​വി​ജ​യി​ച്ച​തെ​ന്ന​ ​ബി.​ജെ.​പി.​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​കെ.​ ​സു​രേ​ന്ദ്ര​ന്റെ​ ​ആ​രോ​പ​ണം​ ​മു​ഖ്യ​മ​ന്ത്രി​ ​ത​ള്ളി.​ ​ജ​ന​വി​ധി​ ​ത​ങ്ങ​ൾ​ക്ക് ​എ​തി​രാ​യ​തി​നെ​ ​വ​ക്രീ​ക​രി​ച്ച് ​കാ​ണി​ക്കാ​നു​ള്ള​ ​ശ്ര​മ​മാ​ണ് ​ഇ​ത്ത​രം​ ​പ്ര​സ്താ​വ​ന​ക​ളെ​ന്ന് ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

 സ​ത്യ​പ്ര​തി​ജ്ഞ​ 20​ന് സെ​ൻ​ട്രൽ സ്റ്റേ​ഡി​യ​ത്തിൽ

ര​ണ്ടാം​ ​പി​ണ​റാ​യി​ ​സ​ർ​ക്കാ​രി​ന്റെ​ ​സ​ത്യ​പ്ര​തി​ജ്ഞാ​ ​ച​ട​ങ്ങി​ന് ​സെ​ൻ​ട്ര​ൽ​ ​സ്റ്റേ​ഡി​യ​ത്തി​ലെ​ ​ഒ​രു​ക്ക​ങ്ങ​ൾ​ ​പു​രോ​ഗ​മി​ക്കു​ന്നു.​ ​ച​ട​ങ്ങു​ ​ന​ട​ക്കു​ന്ന​ ​പ്ര​ധാ​ന​ ​വേ​ദി​യു​ടെ​ ​നി​ർ​മാ​ണ​ ​ജോ​ലി​ക​ളാ​ണ് ​ഇ​പ്പോ​ൾ​ ​ന​ട​ക്കു​ന്ന​ത്.
മേ​യ് 20​നാ​ണ് ​സ​ത്യ​പ്ര​തി​ജ്ഞാ​ ​ച​ട​ങ്ങ് ​നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.800​ ​പേ​രെ​യാ​ണ് ​ച​ട​ങ്ങി​ലേ​ക്കു​ ​ക്ഷ​ണി​ക്കു​ന്ന​ത്.​ ​ക​ന​ത്ത​ ​മ​ഴ​ ​ജോ​ലി​ക​ളെ​ ​പ്ര​തി​കൂ​ല​മാ​യി​ ​ബാ​ധി​ച്ചി​ട്ടു​ണ്ട്.​ ​എ​ങ്കി​ലും​ ​രാ​ത്രി​യും​ ​പ​ക​ലു​മാ​യി​ ​വേ​ദി​യു​ടെ​യും​ ​പ​ന്ത​ലി​ന്റെ​യും​ ​ജോ​ലി​ക​ൾ​ ​തീ​ർ​ക്കാ​മെ​ന്ന​ ​പ്ര​തീ​ക്ഷ​യാ​ണ്.​ ​കൊ​വി​ഡ്‌​ ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ ​പാ​ലി​ച്ചാ​വും​ ​ച​ട​ങ്ങ്.
സ​ത്യ​പ്ര​തി​ജ്ഞാ​ ​ച​ട​ങ്ങി​ൽ​ ​ഇ​ക്കു​റി​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ക്കും​ ​നി​യ​ന്ത്ര​ണ​മു​ണ്ടാ​കും.​ ​പി.​ആ​ർ.​ഡി​ ​ഡ​യ​റ​ക്ട​ർ​ ​എ​സ്.​ഹ​രി​ ​കി​ഷോ​ർ​ ​മാ​ദ്ധ്യ​മ​ ​പ്ര​തി​നി​ധി​ക​ളു​മാ​യി​ ​ഓ​ൺ​ലൈ​ൻ​ ​ച​ർ​ച്ച​ ​ന​ട​ത്തി.​ ​ഒ​രു​ ​മാ​ദ്ധ്യ​മ​ത്തി​ൽ​ ​നി​ന്ന് ​അ​ക്ര​ഡി​റ്റേ​ഷ​നു​ള്ള​ ​ഒ​രു​ ​റി​പ്പോ​ർ​ട്ട​ർ​ക്കു​ ​മാ​ത്ര​മാ​യി​രി​ക്കും​ ​പ്ര​വേ​ശ​നം.​ ​പി.​ആ​ർ.​ഡി​ ​വാ​ർ​ത്ത​ക​ൾ​ ​ന​ൽ​കാ​നു​ള്ള​ ​വി​പു​ല​മാ​യ​ ​സം​വി​ധാ​ന​ങ്ങ​ൾ​ ​സ​ജ്ജ​മാ​ക്കു​മെ​ന്ന് ​ഡ​യ​റ​ക്ട​ർ​ ​അ​റി​യി​ച്ചു.