1

പൂവാർ: തുടർച്ചയായി പെയ്ത മഴയെ തുടർന്ന് കരുംകുളം തീരപ്രദേശം വെള്ളത്തിൽ മുങ്ങി. വീടുകളിലും വെള്ളം കയറുകയും റോഡുകളും നടവഴികളും അടയുകയും ചെയ്തു. വെള്ളം കയറിയതിനെ തുടർന്ന് പലവീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നിയുക്ത എം.എൽ.എ വിൻസെന്റ് സ്ഥലം സന്ദർശിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം വാങ്ങിനൽകിയ ആറ് പമ്പുകൾ ഉപയോഗിച്ച് താഴ്ന്ന പ്രദേശങ്ങളിൽ കെട്ടിനിന്ന വെള്ളം കടലിലേയ്ക്ക് പമ്പ് ചെയ്ത് ഒഴുക്കിവിട്ടു.