sreekumar

തിരുവനന്തപുരം: ജ്യോത്സ്യൻ പേട്ട ടി.സി 30/1852 മേടയിൽ വീട്ടിൽ ശിവമാലതി ശ്രീകുമാർ (59) നിര്യാതനായി. പേട്ടയിൽ ശിവമാലതി ജ്യോതിഷാലയം നടത്തിയിരുന്ന ശ്രീകുമാർ കേരളകൗമുദി വാരാന്ത്യപതിപ്പിൽ വാരഫലം പംക്തി കൈകാര്യം ചെയ്തുവരികയായിരുന്നു. പനിയെതുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു. മരണശേഷം നടന്ന പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. സംസ്കാരം ഇന്ന് നടക്കും.

18 വയസ് മുതൽ ജ്യോത്സ്യനായി പ്രവർത്തിച്ച ശ്രീകുമാർ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ ജ്യോതിഷത്തെപ്പറ്റി എഴുതിയിട്ടുണ്ട്. കേരള പുരോഗമന ജ്യോതിഷ വേദി സംസ്ഥാന പ്രസിഡന്റായിരുന്നു. ഭാര്യ: അനിത (എൻജിനിയർ). മകൻ: ശിവഗോവിന്ദ് (പ്ലസ് വൺ വിദ്യാർത്ഥി).