qq

വർക്കല: മേൽവെട്ടൂരിൽ പ്രവർത്തിക്കുന്ന പെട്രോൾ പമ്പിൽ കവർച്ച നടന്നതായി പരാതി. ഭാരത് പെട്രോളിയത്തിന്റെ ഔട്ട്ലെറ്റ് ആയ കൃഷ്ണ ഫ്യൂവൽസിലാണ് മോഷണം നടന്നത്. പമ്പിൽ സൂക്ഷിച്ചിരുന്ന പണവും ഉപകരണങ്ങളും നഷ്ടപ്പെട്ടതായി ഉടമ പറഞ്ഞു. കഴിഞ്ഞദിവസം രാവിലെ 6 മണിയോടെ പമ്പിൽ എത്തിയ ഉടമയും ജീവനക്കാരുമാണ് മോഷണ വിവരം ആദ്യം അറിയുന്നത്. പമ്പിലെ ഓഫീസിലെ ഗ്ലാസ് തകർത്താണ് മോഷണം നടത്തിയത്. മോഷ്ടാക്കൾ സി.സി.ടി.വി.ദൃശ്യങ്ങൾ പതിയാതിരിക്കാൻ വേണ്ടി സി.സി. ടിവി ഉപകരണങ്ങൾ നശിപ്പിച്ച നിലയിലാണ്.

വർക്കല പൊലീസ് സ്ഥലത്തെത്തി പ്രാഥമികാന്വേഷണം നടത്തിയ ശേഷം വിരലടയാള വിദഗ്ധർ അടക്കമുള്ളവർ പരിശോധന നടത്തി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.