general

ബാലരാമപുരം: കേരള സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നെല്ലിമൂട് വനിതാ കോ ഓപറേറ്റീവ് സൊസൈറ്റിയുടെ അഞ്ചേക്കർ വാഴക്കൃഷി മഴയത്ത് നശിച്ചു. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ നൂറിൽപ്പരം വാഴകൾ ഒടിഞ്ഞു. കുലയ്ക്കാറായ വാഴകളാണ് നിലം പൊത്തിയത്. സർക്കാരിന്റെ സഹകരണത്തോടെ വിജയകരമായാണ് പദ്ധതി നടത്തിവന്നത്. കോട്ടുകാൽ വില്ലേജിൽ ബാങ്ക് അധികൃതർ കൃഷി നാശം സംബന്ധിച്ച റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. വില്ലേജ് അധികൃതർ അടിയന്തരമായി സ്ഥലം സന്ദർശിച്ച് പ്രാഥമിക നഷ്ടം വിലയിരുത്തണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.