കോവളം: പനത്തുറ പള്ളി മുതൽ തോട്ടുമുക്ക് പൊഴി വരെയുള്ള ഭാഗത്ത് കടലാക്രമണം രൂക്ഷമായി. ശക്തമായ കാറ്റിലും മഴയിലും പല വീടുകളുടെയും മേൽക്കുര തകർന്നു. പൊഴിയിലെ കരിങ്കൽചിറ (അണ) ഇടിഞ്ഞുതാഴ്ന്ന് തോട്ടുമുക്കിലേക്ക് കടൽവെള്ളം കയറി. ഇതേ തുടർന്ന് പ്രദേശത്തെ വീടുകൾ മുഴുവൻ വെള്ളക്കെട്ടിലായി.

പനത്തുറ അരയൻവിളാകം മുതൽ തോട്ടുമുക്ക് പൊഴിക്കര വരെയുള്ള തീരദേശ റോഡും തകർന്നു. സർക്കാർ അധികാരികൾ അടിയന്തര നടപടി സ്വീകരിക്കുണമെന്ന് അഖില കേരള ധീവരസഭ ജില്ലാ പ്രസിഡന്റ് പനത്തുറ പി. ബൈജു ആവശ്യപ്പെട്ടു