തിരുവനന്തപുരം: കേരള എൻ.ജി.ഒ സംഘിന്റെയും ഫെറ്രോയുടേയും സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന എ. അനിൽകുമാർ (60) കൊവിഡ് ബാധിച്ചു മരിച്ചു. ശ്രീവരാഹം സി.എൽ.ആർ.എ 38ൽ ഈശ്വരി നിവാസിലായിരുന്നു താമസം. അംഗവൈകല്യം ബാധിച്ചവരെ ശാക്തീകരിക്കുന്ന സക്ഷമ എന്ന സംഘടനയുടെ പ്രവർത്തകൻ കൂടിയായിരുന്നു. വ്യവസായ വകുപ്പിൽ നിന്ന് റിട്ടയർ ചെയ്ത അനിൽകുമാർ നേരത്തെ വൃക്ക മാറ്രിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഭാര്യ ആർ. മിനി നേരത്തെ ശ്രീവരാഹം വാർഡ് കൗൺസിലറായിരുന്നു. മക്കൾ: അനൂപ് കൃഷ്ണൻ, ഗോകുൽ കൃഷ്ണൻ.