മുടപുരം: കടൽ ക്ഷോഭം രൂക്ഷമായ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രദേശങ്ങളായ മുതലപ്പൊഴി, പുത്തുറ എന്നിവിടങ്ങളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും നിയുക്ത എം.എൽ.എയുമായ ഒ.എസ്. അംബികയുടെ നേതൃത്വത്തിൽ നാശനഷ്ടമുണ്ടായ വീടുകൾ സന്ദർശിച്ചു. നാശനഷ്ടങ്ങൾ നേരിട്ട് വിലയിരുത്തുകയും ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിന് നിർദ്ദേശം നൽക്കുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എസ്. ഫിറോസ് ലാൽ. ബി.ഡി.ഒ എൽ. ലെനിൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി. മോഹനൻ എന്നിവർ അഞ്ചുതെങ്ങ് മുതലപ്പൊഴി കോസ്റ്റൽ പൊലീസ് ഉദ്യേഗസ്ഥനായ എൻ.എസ്.വിജയൻ തമ്പി, എൻ. വിനോദ് കുമാർ എന്നിവരുമായി ചർച്ച നടത്തി. കടലാക്രമത്തെത്തുടർന്ന് വീടുകൾക്കും മുതലപ്പൊഴി - അഞ്ചുതെങ്ങ് റോഡിനും വൻ നാശനഷ്ടമുണ്ടായി. കൂറ്റൻ പാറക്കെട്ടുകൾ തകർന്ന് കടൽ കരയിലേക്ക് കയറുകയാണ്..