മലയിൻകീഴ് : മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രദേശത്ത് കൊവിഡ് ബാധിതരായി വീടുകളിൽ കഴിയുന്നവരെ ചികിൽസിക്കുന്നതിന് കൊവിഡ് മൊബൈൽ ക്ലീനിക് ആരംഭിച്ചു.മാറനല്ലൂർ ഗ്രാമപഞ്ചായത്തും കണ്ടല സഹകരണ ബാങ്കും സംയുക്തമായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. കണ്ടല സഹകരണ ആശുപത്രി അങ്കണത്തിൽ പദ്ധതിയുടെ ഉദ്ഘാടനം നിയുക്ത എം.എൽ.എ.ഐ.ബി.സതീഷ് നിർവഹിച്ചു.ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ,മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ് കുമാർ,കണ്ടല സഹകരണ ബാങ്ക് പ്രസിഡന്റ് , എൻ.ഭാസുരാംഗൻ,പഞ്ചായത്ത് ജനപ്രതിനിധികൾ,ഡോ.സിബിൻ,ഡോ.കിരൺ എന്നിവർ പങ്കെടുത്തു.