vld-2

വെള്ളറട: പനച്ചമൂട് ചന്തയ്ക്ക് സമീപം പഞ്ചാകുഴി റോഡിൽ മാലിന്യങ്ങൾ വൻ തോതിൽ കൂട്ടിയിട്ടിരിക്കുന്നത് കാരണം പകർച്ച വ്യാധിഭീതിയിൽ നാട്ടുകാർ. മാലിന്യം നീക്കം ചെയ്യാൻ അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടായിട്ടില്ല. കൊവിഡിനെ തുടർന്ന് ചന്ത പൂട്ടിയതോടെ പുറത്തുവച്ച് കച്ചവടം ചെയ്യുന്നവരാണ് മാലിന്യങ്ങൾ നിക്ഷേപിക്കുന്നതെന്ന് സ്ഥലവാസികൾ പറയുന്നു. തുടർച്ചയായി പെയ്യുന്ന മഴയിൽ മാലിന്യങ്ങൾ കെട്ടിക്കിടന്ന് പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ജനവാസ മേഖലയിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.