treasury

തിരുവനന്തപുരം: ലോക്ക്‌ഡൗൺ കണക്കിലെടുത്ത് ട്രഷറികളിലെ ഇടപാട് ഉച്ചയ്ക്ക് ഒരു മണിവരെ മാത്രമാക്കി. എന്നാൽ, ട്രഷറികൾ അഞ്ചുമണി വരെ പ്രവർത്തിക്കും. അതേസമയം വെള്ളപ്പൊക്ക ദുരിതാശ്വാസ, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ സമയ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കു​സാ​റ്റ് ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ ​മാ​റ്റി

കൊ​ച്ചി​:​ ​കൊ​വി​ഡ് ​വ്യാ​പ​നം​ ​രൂ​ക്ഷ​മാ​യ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​കൊ​ച്ചി​ ​ശാ​സ്ത്ര​ ​സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ജൂ​ൺ​ 12,​ 13,​ 14​ ​തീ​യ​തി​ക​ളി​ൽ​ ​ന​ട​ത്താ​നി​രു​ന്ന​ ​വി​വി​ധ​ ​അ​ക്കാ​ഡ​മി​ക് ​പ്രോ​ഗ്രാ​മു​ക​ളി​ലെ​ ​പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള​ ​പ​രീ​ക്ഷ​യാ​യ​ ​ക്യാ​റ്റ് 2021​ ​മാ​റ്റി​വ​ച്ച​താ​യി​ ​അ​ഡ്മി​ഷ​ൻ​ ​വി​ഭാ​ഗം​ ​ഡ​യ​റ​ക്ട​ർ​ ​അ​റി​യി​ച്ചു.

പ​രീ​ക്ഷ​ക​ൾ​ ​മാ​റ്റി

തൃ​ശൂ​ർ​:​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​ലോ​ക്ക്ഡൗ​ൺ​ ​ഒ​രാ​ഴ്ച​ ​കൂ​ടി​ ​ദീ​ർ​ഘി​പ്പി​ച്ച​ത് ​ക​ണ​ക്കി​ലെ​ടു​ത്ത് ​കേ​ര​ള​ ​ആ​രോ​ഗ്യ​ ​ശാ​സ്ത്ര​ ​സ​ർ​വ​ക​ലാ​ശാ​ല​ 19​ ​മു​ത​ൽ​ ​ന​ട​ത്താ​നി​രു​ന്ന​ ​പ​രീ​ക്ഷ​ക​ൾ​ ​മാ​റ്റി.

ക​മ്മി​ഷ​ൻ​ ​റി​പ്പോ​ർ​ട്ട് ​തേ​ടി

തി​രു​വ​ന​ന്ത​പു​രം​:​ ​ഇ​രു​കാ​ലു​ക​ളും​ ​ത​ള​ർ​ന്ന​ ​നെ​യ്യാ​റ്റി​ൻ​ക​ര​ ​മാ​രാ​യ​മു​ട്ടം​ ​സ്വ​ദേ​ശി​ ​വ​ർ​ഗീ​സി​നെ​ ​പെ​ട്രോ​ൾ​ ​നി​റ​ച്ച​ ​കു​പ്പി​ക​ളെ​റി​ഞ്ഞു​ ​കൊ​ല്ലാ​ൻ​ ​ശ്ര​മി​ച്ച​ ​സം​ഭ​വ​ത്തി​ൽ​ ​സം​സ്ഥാ​ന​ ​ഭി​ന്ന​ശേ​ഷി​ ​ക​മ്മി​ഷ​ൻ​ ​സ്വ​മേ​ധ​യാ​ ​കേ​സെ​ടു​ത്തു.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​അ​ടി​യ​ന്ത​ര​മാ​യി​ ​റി​പ്പോ​ർ​ട്ട് ​ന​ൽ​കാ​ൻ​ ​മാ​രാ​യ​മു​ട്ടം​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​ൻ​ ​ഹൗ​സ് ​ഓ​ഫീ​സ​റോ​ട് ​ഭി​ന്ന​ശേ​ഷി​ ​ക​മ്മി​ഷ​ണ​ർ​ ​എ​സ്.​എ​ച്ച്.​ ​പ​ഞ്ചാ​പ​കേ​ശ​ൻ​ ​നി​ർ​ദ്ദേ​ശി​ച്ചു.