മലയിൻകീഴ്: കനത്ത മഴയെ തുടർന്ന് മലയിൻകീഴ് ഗ്രാമപഞ്ചായത്തിൽ വ്യാപക കൃഷിനാശം. ചാലൂർ ഏലായിൽ വെള്ളം കയറിയതിനെ തുടർന്ന് കൃഷി ഇറക്കിയിരുന്ന പച്ചക്കറികൾ, ചീര, വാഴ, മരച്ചീനി എന്നിവ നശിച്ചു. മുളച്ച് തുടങ്ങിയ കസ്തൂരി മഞ്ഞൾ, ഇഞ്ചി, നാടൻ മഞ്ഞൾ, ചേന, ചേമ്പ് എന്നിവയും വെള്ളത്തിനടിയിലാണ്. മച്ചേൽ പനയ്ക്കൽ സ്വാതിയിൽ ഉഷയുടെയും രജത് കൃഷ്ണന്റെയും നിലത്തിലാണ് വെള്ളായണി കാർഷിക കോളേജിൽ നിന്നുള്ള കസ്തൂരി മഞ്ഞൾ കൃഷി പരിക്ഷണാർത്ഥം ആരംഭിച്ചത്. ചാലൂർ ഏലാ ഇടത്തോട് വൃത്തിയാക്കി നീരൊഴുക്ക് സുഗമമാക്കിയെങ്കിൽ ഏലായിൽ വെള്ളം കയറുന്നത് തടയാൻ കഴിയുമായിരുന്നുവെന്ന് മലയിൻകീഴ് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് കെ. ശശികുമാർ പറഞ്ഞു.