covid

തിരുവനന്തപുരം: സംസ്ഥാനത്ത് 34,694 പേർകൂടി 24 മണിക്കൂറിനിടെ കൊവിഡ് രോഗബാധിതരായി. 1,31,375 സാമ്പിളുകൾ പരിശോധിച്ച പ്രകാരം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.41 ശതമാനമാണ്. ചികിത്സയിലുള്ളവർ 4,42,194 ആയി ഉയർന്നു. 112 ആരോഗ്യ പ്രവർത്തകർ രോഗബാധിതരായി. 93 മരണം റിപ്പോർട്ട് ചെയ്തു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 32,248 പേർ സമ്പർക്കരോഗികളാണ്. 2076 പേരുടെ ഉറവിടം വ്യക്തമല്ല. 258 പേർ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 31,319 പേർ രോഗമുക്തി നേടി.

 തലസ്ഥാനം മുന്നിൽ

തിരുവനന്തപുരം 4567, മലപ്പുറം 3997, എറണാകുളം 3855, തൃശൂർ 3162, കൊല്ലം 2992, പാലക്കാട് 2948, കോഴിക്കോട് 2760, കണ്ണൂർ 2159, ആലപ്പുഴ 2149, കോട്ടയം 2043, ഇടുക്കി 1284, പത്തനംതിട്ട 1204, കാസർകോട് 1092, വയനാട് 482 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.

 ആകെ മരണം 6243

 16,36,790 പേർ രോഗമുക്തരായി

 10,14,454 പേർ നിരീക്ഷണത്തിൽ

 844 ഹോട്ട് സ്‌പോട്ടുകൾ