aneesh-

കല്ലമ്പലം: പൊലീസിനെ ദേഹോപദ്രവം ഏൽപ്പിക്കുകയും കൃത്യ നിർവഹണം തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കൊലപാതകം, കവർച്ച തുടങ്ങി നിരവധി കേസുകളിലെ പ്രതിയായ ശുപ്പാണ്ടി അനീഷ് (32)ആണ് പിടിയിലായത്. നാവായിക്കുളം കടമ്പാട്ടുകോണത്ത് വാടകയ്ക്ക് താമസിക്കുന്ന അനീഷിനെ പട്രോളിങിനിടെ കല്ലമ്പലം എസ്.ഐ രഞ്ജുവും സംഘവും ഇന്ദ്രപ്രസ്ഥ ബാറിന് സമീപം സംശയാസ്പദമായ നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിൽ പ്രകോപിതനായ അനീഷ് പൊലീസിനെ കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു. തുടർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.