1

പോത്തൻകോട്: കനത്ത മഴയിലും കാറ്റിലും ഇടിമിന്നലിലും ദേശീയപാതയിൽ മംഗലപുരത്തിനും പള്ളിപ്പുറത്തിനുമിടയിൽ വൻ മരം വീണ് ഗതാഗതം സ്‌തംഭിച്ചു. ആറ്റിങ്ങലിൽ നിന്നെത്തിയ ഫയർഫോഴ്‌സ് സംഘം മരം മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

ശക്തമായ മഴയിൽ തോന്നയ്ക്കൽ ഇടയാവണം യമുനവിലാസത്തിൽ യമുനയുടെ വീടിന്റെ പിൻവശം ഇടിഞ്ഞുവീണു. കഴിഞ്ഞ ദിവസം പുലർച്ചയാണ് സംഭവം. പോത്തൻകോട് കല്ലുവിള ദീപു ഭവനിൽ ഭുവനചന്ദ്രൻ നായരുടെ വീടിനും കേടുപാടുണ്ട്. ശക്തമായ ഇടിമിന്നലിൽ വൈദ്യുത ഉപകരണങ്ങളും നശിച്ചു. പ്ലാമൂട് നിർമ്മാല്യത്തിൽ മണിലാലിന്റെ വീടിന് ഇടിമിന്നലേറ്റ് നാശനഷ്ടമുണ്ടായി.