തിരുവനന്തപുരം: ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും വിദ്യാഭ്യാസ വികാസ കേന്ദ്രവും റെഡ് ക്രോസും അദ്ധ്യാപക പരിശീലന കോളേജുകളും സംയുക്തമായി സംഘടിപ്പിക്കുന്ന അമൃതജീവനം കൊവി‌ഡ് പ്രതിരോധ വിദ്യാഭ്യാസ പരിപാടിയുടെ ഒന്നാംഘട്ട പരിശീലനം ഇന്ന് നടക്കും. രാവിലെ 10ന് ഓൺലൈനായി നടക്കുന്ന പരിശീലനം ഐ.എം.എ സംസ്ഥാന പ്രസിഡന്റ് പി.ടി. സക്കറിയ ഉദ്ഘാടനം ചെയ്യും.കേന്ദ്രസർക്കാർ വിദ്യാഭ്യാസ മേൽനോട്ട സമിതി അംഗം എ. വിനോദ് അദ്ധ്യക്ഷത വഹിക്കും. ഡോ. ബി. പദ്മകുമാർ, ഡോ. അൽത്താഫ് എന്നിവർ ക്ലാസെടുക്കും. തുടർന്ന് ഒരാഴ്ച അദ്ധ്യാപക വിദ്യാർത്ഥികൾ ബോധവത്കരണ പ്രവർത്തനം നടത്തും.