തിരുവനന്തപുരം: കടകംപള്ളി സോഷ്യൽ വെൽഫെയർ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ കൊവിഡ് ഹെൽപ്പ് ഡെസ്‌ക്കിന്റെയും ആംബുലൻസൻസ് സർവീസിന്റെയും ഉദ്ഘാടനം ഇന്ന് രാവിലെ 11ന് കടകംപള്ളി മിനി സിവിൽ സ്റ്റേഷന് സമീപം മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. കടകംപള്ളി മേഖലയിലെ കരിക്കകം, അണമുഖം, കടകംപള്ളി വാർഡുകളിലാണ് ആംബുലൻസ് സർവീസ് നടത്തുക. കൗൺസിലർ പി.കെ. ഗോപകുമാർ, ട്രസ്റ്റ് പ്രസിഡന്റ് ആനയറ തങ്കച്ചൻ, സെക്രട്ടറി ചാവടി രാജേഷ് തുടങ്ങിയവർ പങ്കെടുക്കും. ഫോൺ :8547926200, 9747636200.