mask

# ഓക്സിമീറ്ററിന് 1500

തിരുവനന്തപുരം: കൊവിഡ് കേസുകൾ പെരുകുന്നത് മുതലാക്കി ചികിത്സാ പരിശോധന സാമഗ്രികൾക്ക് അമിത വില ഈടാക്കുന്ന കച്ചവട മാഫിയയ്ക്ക് മൂക്കുകയറിട്ട് സർക്കാർ.

ചികിത്സയ്ക്കും പരിചരണത്തിനും ആവശ്യമായവയ്ക്ക് 1986ലെ അവശ്യസാധന നിയന്ത്രണ നിയമ പ്രകാരം പരമാവധി വില നിശ്ചയിച്ച് സർക്കാർ ഉത്തരവായി. നിയമം ലംഘിച്ചാൽ ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കും.

വില

(രൂപ)

പി.പി.ഇ കിറ്റ്.......................... 273
ഫേസ് ഷീൽഡ്......................... 21

ഡിസ്പോസിബിൾ ഏപ്രൺ.....12

സർജിക്കൽ ഗൗൺ................. 65

പരിശോധനാ ഗ്ലൗസ്................ 5.75

സ്റ്റെറയിൽ ഗ്ലൗസ് ജോഡി.......15

ഹ്യുമിഡിഫയർ ഫ്ളോമീറ്റർ...... 1520

ഫിംഗർടിപ്പ് പ്ളസ് ഓക്സിമീറ്റർ....1500

മാസ്ക്

എൻ 95..................... 22

ട്രിപ്പിൾ ലെയർ........... 3.90

എൻ ആർ ബി ...........80 രൂപ,

ഓക്സിജൻ മാസ്ക്.........54 രൂപ,

സാനിറ്റൈസർ

500 മി.................. 192

200 മി.................... 98

100 മി.................... 55

@ആശങ്ക വേണ്ട

ഓക്സിജൻ കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കേന്ദ്രം അനുവദിച്ച ഓക്സിജൻ എക്സ് പ്രസ് വഴി 150

ടണ്ണിനു പുറമ, മറ്റ് മൂന്ന് കേന്ദ്രങ്ങളിൽ നിന്ന് വേറെയും ലഭ്യമാകും. കപ്പൽ മാർഗവും ഇറക്കുന്നുണ്ട്.