v

@രജിസ്ട്രേഷൻ ഇന്നു മുതൽ

@കൊവിഷീൽഡ് രണ്ടാം ഡോസ് 84 ദിവസം കഴിഞ്ഞ്

തിരുവനന്തപുരം: 18-45 പ്രായക്കാർക്ക് തിങ്കളാഴ്ച മുതൽ വാക്സിനേഷൻ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇന്ന് രജിസ്ട്രേഷൻ തുടങ്ങും.

കൊവിഷീൽഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് 84 ദിവസം പൂർത്തിയായവർക്ക് മാത്രമേ ഇന്നു മുതൽ രണ്ടാമത്തെ ഡോസ് അനുവദിക്കൂ. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പുതുക്കിയ മാർഗനിർദ്ദേശ പ്രകാരമാണിത്. 12 മുതൽ 16 ആഴ്ചകൾക്കുള്ളിൽ കൊവിഷീൽഡ് രണ്ടാം ഡോസ് എടുത്താൽ മതി. ഇത്രയും ഇടവേള കൂടുതൽ ഫലപ്രാപ്തി നൽകുന്നതായി കണ്ടതിനെ തുടർന്നാണിത്.

കൊവാക്സിന്റെ രണ്ടാമത്തെ ഡോസ് നേരത്തെ നിശ്ചയിച്ച പോലെ 4 മുതൽ 6 ആഴ്ചയ്ക്കുള്ളിൽ എടുക്കണം. വാക്സിനെടുത്താലും മാസ്ക് ധരിക്കുകയും കൈകൾ ഇടയ്ക്കിടെ വൃത്തിയാക്കുകയും ശാരീരിക അകലം പാലിക്കുകയും ചെയ്യണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.