kkk

തിരുവനന്തപുരം:ഇന്നലത്തെ ശക്തമായ കാറ്റിലും മഴയിലും നഗരത്തിലെ വിവിധയിടങ്ങളിൽ മരം വീണ് വൈദ്യുതി വിതരണം മണിക്കൂറുകളോളം മുടങ്ങി. മരം വീണ് തകർന്ന വൈദ്യുതി കമ്പികളും പോസ്റ്റുകളും പുനഃസ്ഥാപിക്കുന്ന ജോലികൾ രാത്രി വൈകിയും തുടർന്നതിനാൽ നഗരത്തിലെ പലയിടങ്ങളും ഇരുട്ടിലായി.പുലർച്ചയോടെ എല്ലാം പുനഃസ്ഥാപിക്കുമെന്ന് കെ.എസ്.ബിഅറിയിച്ചു. വട്ടിയൂർക്കാവ്,തിരുമല,ഗൗരീശപട്ടം,വഞ്ചിയൂർ,കേശവദാസപുരം,പേരൂർക്കട,പാളയം,പേട്ട,പി.എം.ജി,പട്ടം,മെഡിക്കൽ കോളേജ്,ആനയറ തുടങ്ങിയ സ്ഥലങ്ങളിലാണ് മരം വീണ് വൈദ്യുതി തടസപ്പെട്ടത്.

മ്യൂസിയം ഒബ്സർവേറ്ററിയ്ക്ക് സമീപം പാർക്ക് ചെയ്തിരുന്ന മൂന്ന് കാറുകൾക്ക് മുകളിലൂടെ മരം വീണു.

അപകടമോ അപകട സാദ്ധ്യതയോ ശ്രദ്ധയിൽപ്പെട്ടാൽ 949600101 എന്ന നമ്പരിൽ ബന്ധപ്പെടണം.