തിരുവനന്തപുരം: ലോക്ക് ഡൗൺ മൂലം പ്രയാസം നേരിടുന്ന തൊഴിലാളികൾക്ക് ക്ഷേമനിധി ബോർഡുകൾ മുഖേന 1000 രൂപ വീതം നൽകാനുള്ള സർക്കാർ തീരുമാനത്തെ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടേറിയറ്റ് സ്വാഗതം ചെയ്തു. അസംഘടിത- പരമ്പരാഗത മേഖലകളിലെ തൊഴിലാളികളും സ്വയം തൊഴിലിൽ ഏർപ്പെടുന്ന തൊഴിലാളികളും ലോക്ക്ഡൗൺ മൂലം പ്രയാസങ്ങൾ നേരിടുന്നുണ്ട്.