
അഞ്ചുതെങ്ങ്: ഓടയിലെ മാലിന്യം ഡി.വൈ.എഫ്. ഐ പ്രവർത്തകർ നീക്കം ചെയ്തു. മഴ ശക്തി പ്രാപിച്ചതോടെ പോസ്റ്റോഫീസിന് സമീപത്തെ ഓടയിൽ മാലിന്യം അടിഞ്ഞ് അടുത്തുള്ള വീടുകളിലേയ്ക്ക് വെള്ളം കയറിയിരുന്നു. ഇതേ തുടർന്ന് വാർഡ് മെമ്പർ ലിജാബോസ്സിന്റെ നേതൃത്ത്വത്തിൽ ഡി.വൈ.എഫ്.ഐ പുത്തൻ നട മേഖലാ സെക്രട്ടറി വിഷ്ണു മോഹൻ, യൂണിറ്റ് സെക്രട്ടറി ആകാശ്, വൈശാഖ്, ഷംന, മഹേഷ് അർജുൻ തുടങ്ങിയവർ ഓടകൾ വൃത്തിയാക്കി..