വക്കം: കഴിഞ്ഞ ദിവസത്തെ കാറ്റും മഴയും വക്കത്ത് കനത്ത നാശം വിതച്ചു. ഇരുപതിലധികം ഇടങ്ങളിൽ വൈദ്യുതി ലൈനിൽ മരങ്ങൾ വീണു. കാർഷിക വിളകൾ നശിക്കുകയും, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും ചെയ്തു. വൈദ്യുതി മേഖലയിലാണ് കനത്ത നാശം ഉണ്ടായത്. 11 കെ.വി.ലൈൻ അടക്കമുള്ള എല്ലാ ലൈനുകളിലും മരങ്ങൾ വീണതിനാൽ അറ്റകുറ്റപണികൾ എങ്ങും എത്തിയില്ല. മരങ്ങൾ മുറിച്ചു നീക്കിയ ശേഷം മാത്രമേ ലൈനുകളിലെ പണികൾ ആരംഭിക്കാൻ കഴിയൂ. വൈകുന്നത് വരെ ഭാഗികമായി പോലും ലൈൻ ചാർജ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. വാഴ ,മരചീനി വിളകൾക്കാണ് വൻ നാശം ഉണ്ടായി. താഴ്ന്ന പ്രദേശങ്ങളിലെ വെള്ളെക്കെട്ട് നാട്ട്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.