1

പൂവാർ: ശക്തമായ തിരയടിയിൽ പൂവാർ തീരത്തിന്റെ കുറച്ച് ഭാഗം തകർന്നു. ഇ.എം.എസ് കോളനി മുതൽ എരിക്കലുവിള വരെയുള്ള ഭാഗത്താണ് കടലേറ്റം രൂക്ഷമായത്. പൂവാർ സെന്റ് ബെർത്തലോമിയ പള്ളിയുടെ നിയന്ത്രണത്തിലുള്ള എസ്.ബി.എഫ്.എ ഫുട്ബോൾ അക്കാഡമിയുടെ ഗ്രൗണ്ടാണ് കടലെടുത്തത്. മത്സ്യബന്ധന ഉപകരണങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലങ്ങളും കടലെടുത്തു.

കടലേറ്റ ഭീഷണിയെ തുടർന്ന് തീരത്തോട് ചേർന്ന് താമസിക്കുന്ന ഒരു കുടുംബത്തെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. പള്ളിയുടെ കീഴിലുള്ള വോളന്റിയർമാരും ഗ്രാമ പഞ്ചായത്ത് അംഗങ്ങളും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.