ldf

തിരുവനന്തപുരം: മന്ത്രിസഭാ രൂപീകരണത്തിന്റെ നിർണായക ചർച്ചകളിലേക്ക് ഇടതുമുന്നണി നേതൃത്വം ഇന്ന് കടക്കുന്നതോടെ ഒരംഗം വീതമുള്ള ചെറുകക്ഷികളിൽ ആർക്കൊക്കെ മന്ത്രിസ്ഥാനമെന്നതിൽ ചിത്രം വ്യക്തമാകും. നാലു മന്ത്രിമാരെ ലഭിക്കുന്ന സി.പി.ഐ ഉൾപ്പെടെ, മുഴുവൻ ഘടകകക്ഷികളുമായും ഇന്ന് രാവിലെ മുതൽ സി.പി.എം നേതൃത്വം അവസാനവട്ട ഉഭയകക്ഷി ചർച്ചകൾ നടത്തും. അഞ്ച് അംഗങ്ങളുള്ള കേരള കോൺഗ്രസ്-എമ്മിന് ഒരു മന്ത്രിസ്ഥാനമേയുള്ളൂവെന്ന് ഏറെക്കുറെ വ്യക്തമായിട്ടുണ്ട്.

കേരള കോൺഗ്രസ്-ബി പ്രതിനിധി കെ.ബി. ഗണേശ് കുമാർ മന്ത്രിയാകുമെന്നാണ് സൂചന. ശേഷിക്കുന്ന ഒരു മന്ത്രിസ്ഥാനം മറ്റ് ചെറുകക്ഷികൾ രണ്ടര വർഷം വീതം പങ്കിടുമോ, അതോ ഒരു കക്ഷിക്ക് മാത്രമായി കൊടുക്കുമോ എന്നാണറിയേണ്ടത്. ചീഫ് വിപ്പ് പദവിയും ഒരു കക്ഷിക്ക് വിട്ടുനൽകിയേക്കും.

ജനതാദൾ-എസിന്റെ മന്ത്രിയെ നാളെ പാർട്ടി ദേശീയാദ്ധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ പ്രഖ്യാപിക്കും. കെ. കൃഷ്ണൻകുട്ടിക്ക് മുൻതൂക്കമുണ്ട്. മന്ത്രിയാവാൻ ശാഠ്യമില്ലെന്ന നിലപാടിലാണ് മാത്യു.ടി.തോമസ്. ഒരു പക്ഷേ, രണ്ടര വർഷം വീതം പങ്കിടാൻ ദേവഗൗഡ നിർദേശിച്ചേക്കാം.

എൻ.സി.പി നേതൃയോഗം 18ന് രാവിലെ ചേർന്ന് മന്ത്രിയെ തീരുമാനിക്കും. ദേശീയ ജനറൽസെക്രട്ടറി പ്രഫുൽ പട്ടേലിന്റെ സാന്നിദ്ധ്യത്തിലാകും യോഗം. എ.കെ. ശശീന്ദ്രനും തോമസ് കെ.തോമസും മന്ത്രിയാവണമെന്ന നിലപാടിലാണ്.

 ചൊവ്വാഴ്ച മന്ത്രിപ്രഖ്യാപനം

നാളെ ചേരുന്ന ഇടതുമുന്നണി യോഗത്തിൽ മന്ത്രിസഭാ രൂപീകരണത്തിന്റെ ഔപചാരികചർച്ച നടക്കും. ചൊവ്വാഴ്ച രാവിലെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാനകമ്മിറ്റിയും യോഗം ചേരും. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് എ.കെ.ജി ഹാളിലാണ് സംസ്ഥാനകമ്മിറ്റി. ഉച്ച കഴിഞ്ഞ് സി.പി.എം നിയമസഭാകക്ഷിയോഗം ചേർന്ന് കക്ഷിനേതാവായി പിണറായി വിജയനെ ഔപചാരികമായി തിരഞ്ഞെടുക്കും. എൽ.ഡി.എഫ് നിയമസഭാകക്ഷിയോഗം പിന്നാലെ ചേർന്ന് കക്ഷിനേതാവിനെയും മന്ത്രിമാരെയും ഔദ്യോഗികമായി പ്രഖ്യാപിക്കും.സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് നേരിട്ടും കൗൺസിൽ ഓൺലൈനായും ചൊവ്വാഴ്ച രാവിലെ ചേർന്ന് മന്ത്രിമാരെ നിശ്ചയിക്കും.

പരമാവധി പുതുമുഖങ്ങൾ

പരമാവധി പുതുമുഖങ്ങളെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനാണ് സി.പി.എം നീക്കം. എം.വി. ഗോവിന്ദൻ, കെ. രാധാകൃഷ്ണൻ, പി. രാജീവ്, കെ.എൻ. ബാലഗോപാൽ എന്നിവർ മന്ത്രിമാരാവുമെന്ന് ഉറപ്പായി. സി.പി.ഐയും പുതുമുഖങ്ങൾക്കാകും അവസരം നൽകുക. ഇ.കെ.വിജയൻ, പി. പ്രസാദ്, കെ.രാജൻ, ജെ. ചിഞ്ചുറാണി, ചിറ്റയം ഗോപകുമാർ, പി.എസ്. സുപാൽ, ജി.ആർ. അനിൽ തുടങ്ങിയവരാണ് പരിഗണനയിൽ.

 മ​ന്ത്രി​മാ​ർ​ ​ആ​രൊ​ക്കെ​യെ​ന്ന​ത് ​പാ​ർ​ട്ടി ആ​ലോ​ചി​ക്കു​ന്നേ​യു​ള്ളൂ​:​ ​മു​ഖ്യ​മ​ന്ത്രി

പു​തി​യ​ ​മ​ന്ത്രി​സ​ഭ​യി​ൽ​ ​സി.​പി.​എം​ ​മ​ന്ത്രി​മാ​ർ​ ​ആ​രൊ​ക്കെ​യെ​ന്ന് ​പാ​ർ​ട്ടി​ ​ആ​ലോ​ചി​ക്കാ​ൻ​ ​പോ​കു​ന്ന​തേ​യു​ള്ളൂ​വെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​വാ​ർ​ത്താ​ലേ​ഖ​ക​രോ​ട് ​പ​റ​ഞ്ഞു.​ ​"​ആ​ലോ​ചി​ക്കാ​ത്ത​ ​കാ​ര്യ​ത്തെ​ക്കു​റി​ച്ച് ​എ​ങ്ങ​നെ​ ​പ​റ​യാ​നാ​കും​?​"​-​ ​വാ​ർ​ത്താ​ലേ​ഖ​ക​ർ​ ​ആ​വ​ർ​ത്തി​ച്ച് ​ചോ​ദി​ച്ച​പ്പോ​ൾ​ ​മു​ഖ്യ​മ​ന്ത്രി​ ​മ​റു​പ​ടി​ ​ന​ൽ​കി.
മ​ന്ത്രി​മാ​രെ​ ​പ്ര​വ​ചി​ക്കാ​നു​ള്ള​ ​നി​ങ്ങ​ളു​ടെ​ ​(​മാ​ദ്ധ്യ​മ​ങ്ങ​ൾ​)​ ​അ​വ​സ​രം​ ​ക​ള​യേ​ണ്ട​തി​ല്ല​ല്ലോ.​ ​നി​ങ്ങ​ളു​ടെ​ ​അ​വ​സ​രം​ ​പ​ര​മാ​വ​ധി​ ​ഉ​പ​യോ​ഗി​ച്ച​ ​ശേ​ഷം​ ​ഞ​ങ്ങ​ൾ​ക്ക് ​പ​റ​യാ​നു​ള്ള​ത് ​പ​റ​യാം.​ ​അ​പ്പോ​ൾ​ ​നി​ങ്ങ​ൾ​ക്ക് ​പ​റ​യാ​മ​ല്ലോ,​ ​ഞ​ങ്ങ​ൾ​ ​പ​റ​ഞ്ഞ​ത് ​ശ​രി​യാ​യെ​ന്ന്.​ ​പ​റ​ഞ്ഞ​ത് ​തെ​റ്റാ​യി​പ്പോ​യെ​ന്ന് ​നി​ങ്ങ​ളൊ​രി​ക്ക​ലും​ ​സ​മ്മ​തി​ക്കാ​റി​ല്ല​ല്ലോ.​ ​ഇ​നി​ ​നി​ങ്ങ​ൾ​ ​പ​റ​ഞ്ഞ​ത് ​ശ​രി​യാ​യി​ ​വ​ന്നാ​ൽ,​ ​അ​ത് ​ഞ​ങ്ങ​ൾ​ ​നേ​ര​ത്തേ​ ​പ​റ​ഞ്ഞ​താ​ണെ​ന്ന് ​പ​റ​യു​ക​യും​ ​ചെ​യ്യും.​ ​അ​ങ്ങ​നെ​ ​നി​ങ്ങ​ൾ​ക്ക് ​പ​റ​യാ​ൻ​ ​അ​വ​സ​രം​ ​കി​ട്ടു​ന്നെ​ങ്കി​ൽ​ ​അ​തു​ ​ന​ല്ല​ത്-​ ​മു​ഖ്യ​മ​ന്ത്രി​ ​ചി​രി​ ​മാ​യ്ക്കാ​തെ​ ​പ​റ​ഞ്ഞു.
സ​ത്യ​പ്ര​തി​ജ്ഞാ​ ​ച​ട​ങ്ങി​ന് ​വ​ള​രെ​ ​ചു​രു​ക്ക​മാ​ളു​ക​ളേ​ ​പ​ങ്കെ​ടു​ക്കൂ.​ ​അ​തി​ന്റെ​ ​മു​ഴു​വ​ൻ​ ​കാ​ര്യ​ങ്ങ​ളും​ ​അ​തി​ന് ​തൊ​ട്ടു​മു​മ്പു​ള്ള​ ​ദി​വ​സം​ ​വി​ശ​ദീ​ക​രി​ക്കും.​ ​ഇ​ന്ന​ത്തെ​ ​പ്ര​ത്യേ​ക​ത​യ​നു​സ​രി​ച്ച് ​പ​ര​മാ​വ​ധി​ ​ആ​ളു​ക​ളെ​ ​ചു​രു​ക്കി​യു​ള്ള​ ​പ​രി​പാ​ടി​ ​ത​ന്നെ​യാ​ണു​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് ​വെ​ർ​ച്വ​ൽ​ ​ച​ട​ങ്ങാ​യി​ ​ന​ട​ത്ത​ണ​മെ​ന്ന​ ​ഐ.​എം.​എ​യു​ടെ​ ​നി​ർ​ദ്ദേ​ശം​ ​ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ൾ​ ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.