mla

നെയ്യാറ്റിൻകര: തിരുവനന്തപുരം ജില്ലാ കളക്ട‌ർ നവ്ജ്യോത് ഖോസ നെയ്യാറ്റിൻകര ജനറൽ ആശുപത്രി സന്ദർശിച്ചു. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ചികിത്സാ സൗകര്യം വിപുലമാക്കുന്നതിന്റെ ഭാഗമായുളള പ്രവർത്തനങ്ങൾ വിലയിരുത്താനാണ് കളക്ട‌ർ എത്തിയത്. ആശുപത്രിയിലെ ഒന്നു മുതൽ മൂന്ന് വരെയുളള വാർഡുകൾ കൊവിഡ് രോഗികൾക്കായി മാറ്റിയിട്ടുണ്ട്. 40 കിടക്കകളുണ്ടായിരുന്നത് 99 ആയി വർദ്ധിപ്പിച്ചു. ഇതിൽ 9 എണ്ണം ഐ.സി.യു സൗകര്യമുളളതാണ്. 20 കിടക്കകളിൽ ഓക്സിജൻ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. 180 രോഗികളെ വരെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ സാധിക്കും. കളക്ടർക്കൊപ്പം ഡി.എം.ഒ ഡോ. ഷിനു,​ നിയുക്ത എം.എൽ.എ കെ. ആൻസലൻ, ആശുപത്രി സൂപ്രണ്ട് ഡോ. എസ്. വത്സല എന്നിവർ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ തീരുമാനമായത്.