തിരുവനന്തപുരം:കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം,നെയ്യാറ്റിൻകര ജനറൽ ആശുപത്രികളിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയതായി കളക്ടർ ഡോ.നവ്‌ജ്യോത് ഖോസ അറിയിച്ചു.ഇതിന്റെ ഭാഗമായി ഐ.സി.യു കിടക്കകൾ അടക്കമുള്ളവയുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ 33 ഐ.സി.യു കിടക്കകൾ നിലവിൽ സജ്ജമാണ്.15 വെന്റിലേറ്റർ കിടക്കകളും ഓക്സിജൻ സൗകര്യമുള്ള 32 കിടക്കകളും ഇവിടെയുണ്ട്.കൊവിഡ് ചികിത്സയ്ക്കായി ആകെ 265 കിടക്കകളാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ഒൻപത് ഐ.സി.യു കിടക്കകളാണുള്ളത്.ഇവിടെ മൂന്ന് വെന്റിലേറ്ററുകളുടെ സൗകര്യവുമുണ്ട്. 90 കിടക്കകളും സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ഇതിൽ 20 കിടക്കകളിൽ ഓക്‌സിജൻ സൗകര്യം ലഭ്യമാക്കിയിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു.