നെടുമങ്ങാട്: അരുവിക്കരയിൽ കൊവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും മരുന്നു വാങ്ങാൻ ദൂരെ സ്ഥലങ്ങളിൽ പോകേണ്ടി വരുന്നവർക്കും കൈത്താങ്ങായി സി.പി.ഐ അരുവിക്കര ടൗൺ വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തനം നടത്തുന്ന ആംബുലൻസ് സർവീസ് ആരംഭിച്ചു. സർവീസിന്റെ ഉദ്ഘാടനം അരുവിക്കര നിയുക്ത എം.എൽ.എ ജി.സ്റ്റീഫൻ നിർവഹിച്ചു.അരുവിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കളത്തറ മധു, കര കൗശല വികസന കോർപ്പറേഷൻ ചെയർമാൻ കെ.എസ്. സുനിൽകുമാർ, ചെറിയ കൊണ്ണി ബ്ലോക്ക് ഡിവിഷൻ മെമ്പർ വി.വിജയൻ നായർ,വൈസ് പ്രസിഡന്റ് സി.മറിയകുട്ടി,സി.പി.ഐ മണ്ഡലം സെക്രട്ടറി എം.എസ്.റഷീദ്, ലോക്കൽ സെക്രട്ടറി അഡ്വ.എസ്.എ.റഹിം, എം.ബാലചന്ദ്രൻ, എൻ.മനോഹരൻ നായർ , മാവിറവിള രവി, ബ്രാഞ്ച് സെക്രട്ടറി ശ്രീകുമാർ, എ.ഐ.ടി.യു.സി യൂണിയൻ കൺവീനർ സുകുമാരൻ തുടങ്ങിയവർ പങ്കെടുത്തു.