f

തിരുവനന്തപുരം:തുടർച്ചയായ മൂന്ന് ദിവസത്തെ കുതിപ്പിന് പിന്നാലെ ജില്ലയിൽ കൊവിഡ് കേസുകളിൽ നേരിയ കുറവ്.ഇന്നലെ 3,292 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.കഴിഞ്ഞ മൂന്ന് ദിവസവും നാലായിരത്തിന് മുകളിലായിരുന്നു രോഗികളുടെ എണ്ണം.ശനിയാഴ്ച മാത്രം 4567പേർക്കാണ് രോഗം ബാധിച്ചത്. ഇന്നലെ 2,912 പേർ രോഗമുക്തരായി. 45,290 പേരാണ് രോഗം സ്ഥിരീകരിച്ച് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. അതേസമയം ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.2 ശതമാനമായി.തുടർച്ചയായി പോസ്റ്റിവിറ്റി നിരക്ക് 20ന് മുകളിൽ തന്നെ നിൽക്കുന്നത് ആശങ്കയേറ്റുന്നു.ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 3,097 പേർക്കു സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.ഇതിൽ 5 പേർ ആരോഗ്യ പ്രവർത്തകരാണ്.ജില്ലയിൽ പുതുതായി 6,034 പേരെക്കൂടി നിരീക്ഷണത്തിലാക്കി.ഇതോടെ കൊവിഡുമായി ബന്ധപ്പെട്ടു ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 96,975 ആയി. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 6,492 പേർ നിരീക്ഷണകാലം പൂർത്തിയാക്കി.