ബാലരാമപുരം:കഴിഞ്ഞ ദിവസം പൊയ്ത കാറ്റിലും മഴയിലും ഭഗവതിനട ഏലായിൽ വ്യാപക കൃഷിനാശമുണ്ടായി. ഓണം വിപണി ലക്ഷ്യമിട്ട് കർഷകർ നട്ട് വളർത്തിയ ആയിരത്തി അഞ്ഞൂറിൽപ്പരം വാഴകളാണ് കടപുഴകിയത്. ഭഗവതിനട വടക്കേ കുന്നത്തൂർ വീട്ടിൽ സുരേഷ് കുമാർ (400),ഭഗവതിനട ലക്ഷ്മി വിലാസത്തിൽ സോമൻ നാടാർ (600), ഭഗവതിനട കാടന്നൂർ വീട്ടിൽ ശിവകുമാർ (300),ഭഗവതിനട കോവിൽതേരിവീട്ടിൽ ഗോപകുമാർ (400), ശിവാലയക്കോണത്ത് ദിലീപ് (200), ഭഗവതിനട ആതിരഭവനിൽ സൈമൺ (200),ഭഗവതിനട കാണവിളയിൽ ഉണ്ണി (200) എന്നിങ്ങനെയാണ് വാഴകൾ കടപുഴകി വീണത്.മഴക്കെടുതി പ്രദേശങ്ങൾ കൃഷി ഭവൻ അധികൃതർ സന്ദർശിച്ചു.