general

ബാലരാമപുരം:കാരുണ്യാ ഡ്രൈവേഴ്സ് ഹെൽപ് ലൈനിന്റെ നേതൃത്വത്തിൽ സജ്ജമാക്കിയ കൊവിഡ് ആംബുലൻസ് സർവീസ് തുടങ്ങി. കോർപറേഷൻ അങ്കണത്തിൽ മേയർ ആര്യാരാജേന്ദ്രൻ ഫ്ലാഗ് ഒഫ് ചെയ്തു. സംസ്ഥാനത്തെ സ്വകാര്യ - ട്രാവലർ വാഹന ഉടമകളുടെ സംഘടനയാണിത്.പതിനായിരത്തിലേറെ അംഗങ്ങളുള്ള സംഘടന സംസ്ഥാന വ്യാപകമായി ഇത്തരത്തിൽ കൊവിഡ് ആംബുലൻസുകൾ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്. 17 സീറ്റുള്ള ടെമ്പോ ട്രാവലറിന്റെ സീറ്റുകൾ നീക്കം ചെയ്താണ് സ്ട്രെച്ചറും ഓക്സിജൻ സിലിണ്ടറും ഉറപ്പിച്ചത്.ഫ്ലാഗ് ഒഫ് ചടങ്ങിൽ ഡെപ്യൂട്ടി മേയർ പി.കെ.രാജു, മേയറുടെ പി.എ എം.ഗോപകുമാർ,സംസ്ഥാന പ്രസിഡന്റ് എസ്.ഷാജഹാൻ, ദ്രുതകർമസേനാംഗം എ.എസ് മൻസൂർ, ഹലീലു റഹ്മാൻ എന്നിവർ പങ്കെടുത്തു.ഫോൺ.7736767739.