photo

 40 വീടുകൾ തകർന്നു
 വ്യാപക മണ്ണിടിച്ചിലും കൃഷി നാശവും

നെടുമങ്ങാട്: കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന മഴയിൽ നെടുമങ്ങാട് താലൂക്കിൽ അരക്കോടി രൂപയുടെ നാശനഷ്ടമെന്ന് റവന്യു, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി. 37 വീടുകൾ ഭാഗികമായും 3 വീടുകൾ പൂർണമായും തകർന്നു. 15 ലക്ഷത്തിലേറെ രൂപയുടെ കാർഷിക വിളകൾ നശിച്ചു. കരകുളം, മാണിക്കൽ, വെമ്പായം, നെടുമങ്ങാട് നഗരസഭ എന്നിവിടങ്ങളിലാണ് കൂടുതൽ നാശനഷ്ടം സംഭവിച്ചത്. ഇവിടങ്ങളിൽ മരം വീണ് 20 ഓളം വൈദ്യുതി പോസ്റ്റുകൾ തകർന്നു. പ്രധാന റോഡുകളും ഇടറോഡുകളും മണ്ണിടിച്ചിലിൽ തകർന്നു. നിലവിൽ റിലീഫ് ക്യാമ്പുകൾ തുറന്നിട്ടില്ലെന്നും നദീതീരവാസികൾ ജാഗ്രത പുലർത്തതണമെന്നും തഹസിൽദാർ സുരേേഷ്‌ കുമാർ അറിയിച്ചു.