പാറശാല: കൊവിഡ് കാലത്ത് ' നമുക്ക് കൂട്ടായ് കൊല്ലയിൽ' എന്ന ജനസേവന പദ്ധതിയുമായി കൊല്ലയിൽ ഗ്രാമ പഞ്ചായത്ത്. പാറശാലയുടെ നിയുക്ത എം.എൽ.എ സി.കെ. ഹരീന്ദ്രൻ പദ്ധതി ഉദ്ഘാടനം ചെയ്തു. കൊല്ലയിൽ ഗ്രാമ പഞ്ചായത്തിലെ ഡൊമിസിലിയറി കെയർ യൂണിറ്റിലേക്ക് ധനുവച്ചപുരം സ്റ്റാർ ഫിഷ് ഫാം ഉടമ സ്റ്റീഫൻസൻ സൗജന്യമായി നൽകിയ 50 പി.പി.ഇ കിറ്റുകൾ ആദ്യഘട്ടമായി കൊല്ലയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എൻ.എസ്.നവനീത് കുമാറിന് കൈമാറി. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാൽകൃഷ്ണ, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് സ്റ്റാഡിംഗ് കമ്മിറ്റി അംഗം വി. താണുപിള്ള, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വി. പത്മകുമാർ, കൊല്ലയിൽ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ ജി. ബൈജു, എൻ.വി. ഷൈൻഷാം, പഞ്ചായത്ത് അംഗം എം. മഹേഷ്, ഗോപിനാഥൻ, പ്രതീഷ്, സതീഷ് എ.എസ് എന്നിവർ പങ്കെടുത്തു.