may16a

ആറ്റിങ്ങൽ: ശക്തമായ കാറ്റിൽ മരങ്ങൾ വീടിന് മുകളിൽ വീണു. വൻ ദുരന്തം ഒഴിവായി. ആലംകോട് പള്ളിമുക്കിൽ സലീമിന്റെ ബീമ മൻസിലിനു മുകളിലേക്കാണ് മരങ്ങൾ വീണത്. ശനിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. കൂറ്റൻപുളിമരം,​ പ്ലാവ്,​ രണ്ടു തെങ്ങുകൾ എന്നിവയാണ് പതിച്ചത്. റൂഫും വീടിന്റെ ഒരു വശവും തകർന്നു. വീട്ടിൽ സലീം,​ ഭാര്യ റംസീന,​ മക്കളായ മുഹമ്മദ് നാജി,​ മുഹമ്മദ് മുഹസിൻ എന്നിവർ ഉറങ്ങിക്കിടക്കുകയായിരുന്നു. ഫയർഫോഴസ് എത്തിയാണ് മരം മുറിച്ചുമാറ്റിയത്. വീടിന് സാരമായ നഷ്ടം സംഭവിച്ചിട്ടുണ്ട്.