അഞ്ചുതെങ്ങ്: ശക്തമായ മഴയിൽ ജംഗ്ഷന് സമീപം പെട്രോൾ പമ്പിനു മുന്നിലായി വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതുവഴി സഞ്ചരിക്കുന്ന ഇരുചക്രവാഹനങ്ങളും കാൽനടയാത്രക്കാരും ഏറെ ബുദ്ധിമുട്ടിയാണ് കടന്നുപോകുന്നത്.
സ്ത്രീകൾ ഉൾപ്പെടെയുള്ള ഇരു ചക്രവാഹന യാത്രക്കാർ ഈ വെള്ളക്കെട്ടിൽ മറിഞ്ഞുവീഴുന്നത് സ്ഥിരം കാഴ്ചയാണ്.റോഡിലുള്ള കലിങ്ക് വൃത്തിയക്കാത്തത് കൊണ്ടാണ് ഈ ഭാഗത്ത് വെള്ളം കെട്ടിനിൽക്കുന്നത്. പി.ഡബ്ല്യു.ഡി ആണ് ഈ കലുങ്ക് വൃത്തിയാക്കേണ്ടത്. അടിയന്തരമായി കലുങ്ക് വൃത്തിയാക്കാനുള്ള നടപടികൾ പി.ഡബ്ല്യു.ഡി കൈക്കൊള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം.