കടയ്ക്കാവൂർ:മഴക്കാലമായാൽ വെളളകെട്ടായിമാറി ഗതാഗതം നിലക്കുന്ന മാമ്പളളി -ഇറങ്ങുകടവ് റോഡിന് ശാപമോക്ഷമായി. റോഡരികിലുളള ഓട ചെളിയും മാലിന്യങ്ങളും കൊണ്ട് നിറയുന്നതിനാൽ ഇറങ്ങുകടവ് മുതൽ മാമ്പളളിവരെയുളള റോഡ് മഴക്കാലത്ത് മുട്ടൊപ്പം വെളളകെട്ടായിമാറുകയാണ് പതിവ്.വാഹനങ്ങൾക്കോ കാൽനടയാത്രക്കാർക്കോ സഞ്ചരിയ്ക്കാൻ കഴിയാതെ ഗതാഗതം തടസപെടും . ഇതിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ വാർഡ് മെമ്പർ സൈജുരാജിൻെറനേതൃത്വത്തിൽ കോവിഡ് ടീംമും ചേർന്ന് ഒാടയിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് ഒാടയിൽ കൂടി വെളളം ഒഴുകിപോകാനുളളസൗകര്യമൊരുക്കി. ഇനി മഴക്കാലമായാൽ റോഡിൽ വെളളപൊക്കഭീഷണിയില്ലാതെ യാത്രചെയ്യാൻകഴിയും.