oxygen

പ​ന​ജി​:​ ​ഓ​ക്സി​ജ​ൻ​ ​ല​ഭി​ക്കാ​തെ​ ​ഗോ​വ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ൽ​ ​എ​ട്ട് ​കൊ​വി​ഡ് ​രോ​ഗി​ക​ൾ​ ​മ​രി​ച്ചെ​ന്ന് ​റി​പ്പോ​ർ​ട്ട്.​ ​ഇ​ന്ന​ലെ​ ​പു​ല​ർ​ച്ചെ​ 2​ ​മു​ത​ൽ​ 6​ ​വ​രെ​യു​ള്ള​ ​സ​മ​യ​ത്താ​ണ് ​മി​ക്ക​ ​രോ​ഗി​ക​ളും​ ​മ​രി​ച്ച​ത്.
ഓ​ക്സി​ജ​ൻ​ ​ക്ഷാ​മ​മ​ല്ല,​ ​കൊ​വി​ഡാ​ണ് ​മ​ര​ണ​ ​കാ​ര​ണം​ ​എ​ന്നാ​ണ് ​ഡോ​ക്ട​ർ​മാ​ർ​ ​പ​റ​യു​ന്ന​ത്.​ ​എ​ന്നാ​ൽ,​രാ​ത്രി​ ​ഓ​ക്സി​ജ​ൻ​ ​ത​ട​സ​പ്പെ​ട്ടെ​ന്ന് ​മ​രി​ച്ച​വ​രു​ടെ​ ​ബ​ന്ധു​ക്ക​ളും​ ​ന​ഴ്സു​മാ​രും​ ​പ​റ​ഞ്ഞു.​ ​ഓ​ക്സി​ജ​ൻ​ ​ല​ഭി​ക്കാ​തെ​ ​ഗോ​വ​യി​ലെ​ ​സ​ർ​ക്കാ​ർ​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ ​ഈ​ ​ആ​ഴ്ച​ ​മാ​ത്രം​ 83​ ​പേ​രാ​ണ് ​മ​രി​ച്ച​ത്.
മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​പു​തി​യ​ ​ടാ​ങ്ക് ​സ്ഥാ​പി​ച്ച​തോ​ടെ​ ​ഓ​ക്സി​ജ​ൻ​ ​ക്ഷാ​മം​ ​പ​രി​ഹ​രി​ച്ചെ​ന്ന് ​ആ​രോ​ഗ്യ​ ​മ​ന്ത്രി​ ​വി​ശ്വ​ജി​ത് ​റാ​ണെ​ ​പ​റ​ഞ്ഞു.​ 20,000​ ​കി​ലോ​ ​ലി​റ്റ​റി​ന്റെ​ ​ഓ​ക്സി​ജ​ൻ​ ​ടാ​ങ്ക് ​ശ​നി​യാ​ഴ്ച​ ​സ്ഥാ​പി​ച്ചി​രു​ന്നു.

കേരളത്തിന് 3 ലക്ഷം
കേന്ദ്ര വാക്സിൻ ഉടൻ

ന്യൂഡൽഹി: അടുത്ത മൂന്നു ദിവസത്തിനുള്ളിൽ കേന്ദ്രത്തിൽ

നിന്ന് സൗജന്യമായി മൂന്നു ലക്ഷം കൊവിഡ് വാക്സിൻ കേരളത്തിന് ലഭിക്കും. കേരളത്തിന് ഇതുവരെ 85,69,440 ഡോസ് വാക്സിൻ കൈമാറി. ഇതിൽ 3,43,302 വാക്സിൻ കേരളത്തിൽ സ്റ്റോക്കുണ്ടെന്ന് കേന്ദ്രം അറിയിച്ചു.

മൊത്തം ഇരുപത് കോടിയിലധികം ഡോസ് വാക്സിൻ സൗജന്യമായി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി നൽകിയിട്ടുണ്ട്. മൂന്നു ദിവസത്തിനുള്ളിൽ വിവിധ സംസ്ഥാനങ്ങൾക്കായി നൽകുന്ന 51 ലക്ഷം ഡോസിന്റെ ഭാഗമായാണ് കേരളത്തിൽ മൂന്നു ലക്ഷം എത്തുന്നത്.

കേ​ര​ള​ത്തി​ന്
75,000
റെം​ഡി​സി​വിർ

ന്യൂ​‌​ഡ​ൽ​ഹി​:​ ​ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ​ ​കൊ​വി​ഡ് ​രോ​ഗി​ക​ൾ​ക്ക്
ന​ൽ​കു​ന്ന​ ​റെം​ഡി​സി​വി​ർ​ ​മ​രു​ന്ന് 75,000​ ​വ​യ​ൽ​സ് ​കൂ​ടി​ ​കേ​ര​ള​ത്തി​ന് ​അ​നു​വ​ദി​ച്ചു.​ ​ഏ​പ്രി​ൽ​ 21​ ​മു​ത​ൽ​ ​മേ​യ് 16​ ​വ​രെ​ ​ക്വാ​ട്ട​യാ​യി​ ​കേ​ര​ള​ത്തി​ന് ​ര​ണ്ട് ​ല​ക്ഷം​ ​കേ​ന്ദ്ര​ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​സ് ​മ​ന്ത്രാ​ല​യം​ ​അ​നു​വ​ദി​ച്ചി​രു​ന്നു.​ ​ഇ​തി​നു​ ​പു​റ​മേ​യാ​ണി​ത്.​ ​കാ​ഡി​ല്ല,​ ​സി​പ്ല,​ ​സി​ൻ​ജീ​ൻ​ ,​ ​ഡോ.​റെ​ഡ്ഡീ​സ് ​എ​ന്നി​ ​ക​മ്പ​നി​ക​ളാ​ണ് ​മ​രു​ന്ന് ​വി​ത​ര​ണം​ ​ചെ​യ്യു​ക​യെ​ന്ന് ​മ​ന്ത്രി​ ​ഡി.​വി.​സ​ദാ​ന​ന്ദ​ ​ഗൗ​ഡ​ ​അ​റി​യി​ച്ചു.

18​ ​ക​ഴി​ഞ്ഞ​വ​ർ​ക്ക് ​വാ​‌​ക്‌​സി​ൻ​ ​ഇ​ന്നു​ ​മു​ത​ൽ,
മു​ൻ​ഗ​ണ​ന​ ​തേ​ടി​യ​ത് 1.91​ ​ല​ക്ഷം​ ​പേർ

​ര​ണ്ടു​ ​ഡോ​സും​ ​ഓ​ൺ​ലൈ​ൻ​ ​ര​ജി​സ്ട്രേ​ഷ​നി​ലൂ​ടെ​ ​മാ​ത്രം

തി​രു​വ​ന​ന്ത​പു​രം​ ​:​ 18​ ​-​ 44​ ​വ​യ​സു​കാ​രി​ലെ​ ​മു​ൻ​ഗ​ണ​നാ​ ​പ​ട്ടി​ക​യി​ലു​ള്ള​വ​ർ​ക്ക് ​വാ​‌​ക്‌​സി​നേ​ഷ​ൻ​ ​ഇ​ന്ന് ​ആ​രം​ഭി​ക്കും.
ഇ​തു​വ​രെ​ 1.90​ല​ക്ഷ​ത്തി​ലേ​റെ​ ​പേ​രാ​ണ് ​മു​ൻ​ഗ​ണ​ന​യ്ക്കാ​യി​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ത്.
മ​റ്റ് ​ഗു​രു​ത​ര​ ​രോ​ഗ​ങ്ങ​ളു​ടെ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ഹാ​ജ​രാ​ക്കു​ന്ന​വ​ർ​ക്കാ​ണ് ​മു​ൻ​ഗ​ണ​ന.​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ 1,90,745​ ​പേ​രി​ൽ​ 40,000​ത്തോ​ളം​ ​പേ​രാ​ണ് ​രേ​ഖ​ക​ൾ​ ​സ​മ​ർ​പ്പി​ച്ച​ത്.​ ​ഇ​തി​ൽ​ 5000​ത്തോ​ളം​ ​പേ​ർ​ക്ക് ​മാ​ത്ര​മാ​ണ് ​അ​നു​മ​തി​ ​ല​ഭി​ച്ച​ത്.​ ​അ​തേ​സ​മ​യം​ ​ഈ​ ​വി​ഭാ​ഗ​ത്തി​ന് ​ഒ​ന്നും​ ​ര​ണ്ടും​ ​ഡോ​സ് ​റ​ജി​സ്‌​ട്രേ​ഷ​ൻ​ ​ഓ​ൺ​ലൈ​നി​ലൂ​ടെ​ ​മാ​ത്ര​മെ​ന്ന് ​വ്യ​ക്ത​മാ​ക്കി​ ​ആ​രോ​ഗ്യ​ ​വ​കു​പ്പ് ​മാ​ർ​ഗ​രേ​ഖ​ ​പു​റ​ത്തി​റ​ക്കി.​ ​ഗു​രു​ത​ര​ ​ഹൃ​ദ്രോ​ഗ​മു​ള്ള​വ​ർ,​ ​ഗു​രു​ത​രാ​വ​സ്ഥ​യി​ൽ​ ​പ്ര​മേ​ഹ​ത്തി​നും​ ​ര​ക്ത​സ​മ്മ​ർ​ദ്ദ​ത്തി​നും​ ​ചി​കി​ൽ​സ​ ​തേ​ടു​ന്ന​വ​ർ,​ ​പ​ക്ഷാ​ഘാ​ത​മു​ണ്ടാ​യ​വ​ർ,​ ​വൃ​ക്ക,​​​ ​ക​ര​ൾ​ ​രോ​ഗി​ക​ൾ,​ ​അ​വ​യ​വ​ ​മാ​റ്റം​ ​ന​ട​ത്തി​യ​വ​ർ,​ ​ശ്വാ​സ​കോ​ശ​ ​രോ​ഗി​ക​ൾ,​ ​അ​ർ​ബു​ദ​ ​ബാ​ധി​ത​ർ,​ ​ര​ക്ത​സം​ബ​ന്ധ​മാ​യ​ ​ഗു​രു​ത​ര​ ​രോ​ഗ​ങ്ങ​ളു​ള്ള​വ​ർ,​ ​എ​ച്ച്.​ ​ഐ.​വി​ ​ബാ​ധി​ത​ർ​ ​തു​ട​ങ്ങി​ 20​ ​രോ​ഗാ​വ​സ്ഥ​ക​ളു​ള്ള​വ​ർ​ക്കാ​ണ് ​ആ​ദ്യം​ ​കു​ത്തി​വ​യ്പ് ​ന​ല്കു​ന്ന​ത്.
മു​ൻ​ഗ​ണ​ന​ ​ല​ഭി​ച്ച​വ​രെ​ ​വാ​ക്‌​സി​ൻ​ ​ല​ഭ്യ​ത​യ​നു​സ​രി​ച്ച് ​കു​ത്തി​വ​യ്‌​പ്പ് ​തീ​യ​തി​യും​ ​സ​മ​യ​വും​ ​എ​സ്.​എം.​എ​സി​ലൂ​ടെ​ ​അ​റി​യി​ക്കും.​ ​കു​ത്തി​വ​യ്പ്പി​നെ​ത്തു​മ്പോ​ൾ​ ​എ​സ്.​എം.​എ​സ്,​ ​തി​രി​ച്ച​റി​യ​ൽ​ ​രേ​ഖ,​ ​രോ​ഗ​ബാ​ധി​ത​നാ​ണെ​ന്ന​ ​സാ​ക്ഷ്യ​പ​ത്രം​ ​എ​ന്നി​വ​ ​ഹാ​ജ​രാ​ക്ക​ണം.​ ​ഇ​വ​ർ​ക്കാ​യി​ ​കു​ത്തി​വ​യ്പ് ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​പ്ര​ത്യേ​ക​ ​കൗ​ണ്ട​ർ​ ​സ​ജ്ജ​മാ​ക്കും.​ ​ര​ണ്ടാം​ ​ഡോ​സി​നും​ ​ഓ​ൺ​ലൈ​നാ​യി​ ​സ്ലോ​ട്ട് ​ബു​ക്ക് ​ചെ​യ്യ​ണം.​ ​മു​ൻ​കൂ​ട്ടി​ ​സ​മ​യ​വും​ ​കേ​ന്ദ്ര​വും​ ​ല​ഭി​ക്കാ​ത്ത​വ​ർ​ ​കു​ത്തി​വ​യ്പ്പ് ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​എ​ത്ത​രു​തെ​ന്നും​ ​നി​ർ​ദ്ദേ​ശ​മു​ണ്ട്.