mohang

തിരുവനന്തപുരം : നാടക സംവിധായകനും ദൂരദർശൻ പ്രോഗ്രാം പ്രൊഡ്യൂസറുമായ മോഹൻ .ജി വലിയശാല (65) നിര്യാതനായി. കൊവിഡ് ബാധിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുണ്ടമൺകടവ് ദേവി നഗർ ദേവിപ്രിയയിലായിരുന്നു താമസം .സ്വന്തം നാടക ട്രൂപ് ഉണ്ടായിരുന്നു. നിരവധി നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. പരേതനായ ഗോപാലനാശാൻ- ജി.ലീല ദമ്പതികളുടെ മകനാണ്. ഭാര്യ : കർണാടക സംഗീതജ്ഞയായ ലതിക മോഹൻ. മക്കൾ:ഗായിക അഭയ ഹിരൺമയി, വരദ ജ്യോതിർമയി .