കിളിമാനൂർ: വീടിന് മുകളിലേക്ക് മരം വീണ് വീട് ഭാഗികമായി തകർന്നു. കഴിഞ്ഞ ദിവസത്തെ മഴയിലും കാറ്റിലും കുന്നുമ്മൽ ദേവകി മന്ദിരത്തിൽ സുനിൽ കുമാറിന്റെ വീടിന്റെ മുകളിലാണ് കൂറ്റൻ തേക്ക് മരം കടപുഴകിയത്. ഫയർ ഫോഴ്സെത്തി മരം മുറിച്ചു മാറ്റി.