photo

ചിറയിൻകീഴ്: കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ അഴൂർ ഗ്രാമപഞ്ചായത്തിലെ 17 ാം വാർഡിലെ രണ്ട് വീടുകൾ ഭാഗികമായി തകർന്നു. പെരുങ്ങുഴി ഭാർഗവിയുടെ ബംഗ്ലാവിൽ വീടും പെരുങ്ങുഴി ആറാട്ട് കടവിൽ ഉഷയുടെ വീടുമാണ് ശക്തമായ കാറ്റിലും മഴയിലും ഭാഗികമായി നിലം പൊത്തിയത്. ഇന്നലെ രാത്രിയിലാണ് സംഭവം. സംഭവം നടക്കുമ്പോൾ രണ്ട് വീടുകളിലും ആൾതാമസമുണ്ടായിരുന്നു. ഭാഗ്യംകൊണ്ടാണ് വീട്ടുകാർ രക്ഷപ്പെട്ടത്. ഗ്രാമപഞ്ചായത്തംഗം സുര സംഭവസ്ഥലം സന്ദർശിച്ചു.