cc

 ദിശയുടെ സേവനങ്ങൾ ഇനി 104ലും

തിരുവനന്തപുരം : കൊവിഡ് കാലത്ത് സംശയങ്ങൾക്കും സേവനങ്ങൾക്കും ഇനി 104 എന്ന ടോൾ ഫ്രീ നമ്പരിലും വിളിക്കാം. ദേശീയ തലത്തിൽ ഹെൽത്ത് ഹെൽപ്പ് ലൈൻ നമ്പർ ഒരേ നമ്പർ ആക്കുന്നതിന്റെ ഭാഗമായാണ് ദിശ സേവനങ്ങൾ 104ലും ലഭ്യമാക്കുന്നത്. 104കൂടാതെ 1056, 0471- 2552056 എന്നീ നമ്പരുകളിലും ദിശയുടെ സേവനങ്ങൾ 24 മണിക്കൂറും ലഭ്യമാകും. കഴിഞ്ഞ വർഷം ജനുവരി 22 മുതൽ ഇതുവരെ 10.5 ലക്ഷം കോളുകളാണ് വന്നത്.

ലഭ്യമാകുന്ന സേവനങ്ങൾ

പൊതു വിവരങ്ങൾ, ക്വാറന്റൈൻ, മാനസിക പിന്തുണ, ഡോക്ടർ ഓൺ കോൾ, വാക്‌സിനേഷൻ, യാത്ര, അതിഥി തൊളിലാളി, ക്വാറന്റൈൻ ലംഘിക്കൽ, മരുന്ന് ലഭ്യത, കാസ്പ്, ഇ സഞ്ജീവനി, ഏർളി ചൈൽഡ് ഡെവലപ്‌മെന്റ് തുടങ്ങിയ ആരോഗ്യ സംബന്ധമായ ഏത് സേവനങ്ങൾക്കും ദിശയിലേക്ക് വിളിക്കാം.